Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഞാറക്കല്‍ പഞ്ചായത്ത്...

ഞാറക്കല്‍ പഞ്ചായത്ത് കവാടം ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

text_fields
bookmark_border
വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തില്‍ ചട്ടം മറികടന്ന് ലൈഫ് പദ്ധതിയില്‍ സ്വന്തം മകന് ഭവനം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.ടി. ഫ്രാന്‍സിസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കവാടം ഉപരോധിച്ചു. ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി, മണ്ഡലം പ്രസിഡന്റ് നിതിന്‍ ബാബു, ബിമല്‍ ബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നൽകി. ഞാറക്കല്‍ ജങ്​ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ സി.ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തില്‍ തടഞ്ഞു. സമരത്തില്‍ ജില്ല സെക്രട്ടറി സ്വാതിഷ് സത്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സാജു മാമ്പിള്ളി, മണ്ഡലം പ്രസിഡന്‍റുമാരായ ജസ്​മോന്‍ മാരിയാലയം, വിശാഖ് അശ്വിന്‍, സി.വി. മഹേഷ്, ജെന്‍സണ്‍ ആല്‍ബി തുടങ്ങിയവര്‍ പ​ങ്കെടുത്തു. Panjayth Uparodhamഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.ടി. ഫ്രാന്‍സിസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കവാടം ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story