വിമാനത്താവളത്തിൽ ഡോളർ പിടികൂടി

നെടുമ്പാശ്ശേരി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ മൂല്യം വരുന്ന ഡോളർ വിമാനത്താവളത്തിൽ പിടിച്ചെടുത്തു. ബെഹ്റൈനിലേക്ക് പോകാനെത്തിയ തൃപ്പൂണിത്തുറ സ്വദേശി അരുൺ ഹരിയുടെ ബാഗേജിൽനിന്നാണ് ഡോളർ പിടിച്ചെടുത്തത്. വിമാനത്താവള കമ്പനിയുടെ സുരക്ഷ വിഭാഗമാണ്‌ പരിശോധന നടത്തിയത്. തുടർന്ന് ഇയാളെ കസ്റ്റംസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.