പല്ലാരിമംഗലം വില്ലേജില്‍ റീ സര്‍വേ ആരംഭിച്ചു

പല്ലാരിമംഗലം: കോതമംഗലം താലൂക്കിലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള റീസര്‍വേ പല്ലാരിമംഗലം പഞ്ചായത്തില്‍ പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരള പദ്ധതിയില്‍പെടുത്തി 'എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ' പദ്ധതിയുടെ ഭാഗമായാണ് സര്‍വേ. പല്ലാരിമംഗലം ദാറുല്‍ ഇസ്‌ലാം മസ്ജിദി‍ൻെറ മുകളിലായിരുന്നു തുടക്കം. റീസര്‍വേ പൂര്‍ത്തീകരിച്ച ശേഷം സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും പ്രത്യേകം തിരിക്കും. തുടര്‍ന്ന് നിലവിലുള്ള റവന്യൂ റിലീസ് സോഫ്റ്റ്​വെയറുമായി ബന്ധപ്പെടുത്തും. തൃക്കാക്കര റീസര്‍വേ അസി. ഡയറക്ടര്‍ എ.എ. രാജന്‍, ആലുവ റീസര്‍വേ സൂപ്രണ്ട് സി.എ. ജെല്ലി, പല്ലാരിമംഗലം ദാറുല്‍ ഇസ്‌ലാം മസ്ജിദ് സെക്രട്ടറി ടി.ഇ. അലി, ഇമാം സുബൈര്‍ ബാഖവി, എം.എസ്. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു. EM KMGM 1 Survea പല്ലാരിമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ഡ്രോണ്‍ സര്‍വേ പല്ലാരിമംഗലം പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.