അക്കാദമിക്​ പ്രവർത്തനങ്ങൾക്ക് തുടക്കം

മൂവാറ്റുപുഴ: ഈ മാസം അവസാനം നടക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് പരീക്ഷക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് ഉപജില്ലയിൽ വിവിധ അക്കാദമിക്​ പ്രവർത്തനങ്ങക്ക് തുടക്കമായി. അവധി ദിവസങ്ങളിൽ ഗവ.ടൗൺ യു.പി സ്കൂളിലും സെന്‍റ്​ അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലുമായി റെഗുലർ ക്ലാസുകൾ ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈൻ ക്ലാസും നടന്ന് വരുന്നുണ്ട്. എൽ.എസ്.എസ് പരീക്ഷ എഴുതുന്ന നാലാം ക്ലാസിലെ 180 കുട്ടികളും യു.എസ്.എസ് പരീക്ഷ എഴുതുന്ന 160 കുട്ടികളുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജീജ വിജയൻ നിർവഹിച്ചു. സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസ് അധ്യക്ഷത വഹിച്ചു. എച്ച്.എം. ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, എൽ.എസ്.എസ് കോഓഡിനേറ്റർ കെ.എം. നൗഫൽ, ജൗഹർ ഫരീദ്, റസീനമോൾ, രാജി പി. ശ്രീധർ, സൂസൻ കോരത്ത്, ജമീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.