ലോക പുകയില വിരുദ്ധ ദിനാചരണ ജില്ലതല ഉദ്ഘാടനം 

ആലുവ: ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക പുകയിലരഹിത ദിനാചരണം, ലോക പരിസ്ഥിതി ദിനാചാരണം, 'പുകയില രഹിതം എ‍ൻെറ വിദ്യാലയം' കാമ്പയിൻ എന്നീ സംയുക്ത പരിപാടികളുടെ ജില്ലതല ഉദ്ഘാടനം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ആലുവ യു.സി കോളജിൽ നിർവഹിച്ചു. ജില്ലതല ഉദ്ഘാടന ഭാഗമായി എക്സിബിഷൻ, ഫ്ലാഷ്​മോബ്, കലാപരിപാടികൾ, സെമിനാർ, വൃക്ഷത്തൈ നടീൽ, പുകയില വിരുദ്ധ ഹസ്തമുദ്ര സമർപ്പണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ജില്ലയിൽ 19 കലാലയങ്ങളെ പുകയിലമുക്തമാക്കാനുള്ള പുകയിലരഹിതം എ‍ൻെറ കലാലയം കാമ്പയി‍ൻെറ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് യു.സി കോളജ് വൈസ് പ്രിൻസിപ്പൽ എൽദോ വർഗീസിന് ലോഗോ കൈമാറി നിർവഹിച്ചു. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ എസ്. ശ്രീദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സവിത വിഷയാവതരണം നടത്തി. പരിപാടിയുടെ ഭാഗമായി യു.സി കോളജിലെ വി.എം.എച്ച് ഹാളിൽ തിങ്കളാഴ്ച രാവിലെ 11ന്​ എക്സിബിഷൻ നടക്കും. ക്യാപ്ഷൻ ea yas4 Sp ആരോഗ്യ വകുപ്പി‍ൻെറ പരിസ്ഥിതി ദിനാചരണം യു.സി കോളജ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട്​ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.