എസ്.എസ്.എഫ് പരിസ്ഥിതി സാക്ഷരത സാമയികം കാമ്പയിൻ ആരംഭിച്ചു

ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി സാക്ഷരത സാമയികം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ കെ.വൈ. നിസാമുദ്ദീൻ ഫാളിലി ആലപ്പുഴയിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി യൂനിറ്റ് ഘടകം മുതൽ സംസ്ഥാന ഘടകം വരെ പങ്കാളികളാകുന്ന ഏഴ് വ്യത്യസ്ത പരിപാടികളാണ്​ നടക്കുക. ജൂൺ 30 വരെ നീളുന്ന പ്രവർത്തനങ്ങളിൽ രണ്ടുലക്ഷം വിദ്യാർഥികൾ പങ്കുചേരും. ഗ്രീൻ കേരള സമ്മിറ്റ്, സെമിനാറുകൾ, ഗ്രീൻ ടോക്, പരിസ്ഥിതി അവബോധ പ്രഭാഷണം 'ഗ്രീൻ നസ്വീഹ', ഇക്കോ ഗിഫ്റ്റ്, ഗ്രീൻ നോട്ട്, വൃക്ഷത്തൈ വിതരണം, നടീൽ എന്നിവയടങ്ങിയതാണ് കാമ്പയിൻ. പടം: എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി പരിസ്ഥിതി സാക്ഷരത സാമയികത്തിന്റെ ഭാഗമായുള്ള ഇക്കോ ഗിഫ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.