പരിസ്ഥിതി ദിനം: പച്ചവിരിച്ച് നാടും നഗരവും

പറവൂർ: പരിസ്ഥിതി ദിനാചരണ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘടാനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. പറവൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസായ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് വൃക്ഷത്തൈ നട്ടു. കർഷക സംഘം ഏരിയ സെക്രട്ടറി കെ.ഡി. വേണുഗോപാൽ, ട്രഷറർ എൻ.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. മാല്യങ്കര റെസിഡന്‍റ്​സ്​ അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ധീവര വിവിധോദ്ദേശ്യ സംഘം പ്രസിഡന്‍റ്​ എൻ.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൃക്ഷ സൂര്യ ശിവദാസ് അധ്യക്ഷത വഹിച്ചു. പറവൂർ വടക്കേക്കര സർവിസ് സഹകരണ ബാങ്ക്​ പരിധിയിൽ ഒരുലക്ഷം മാവിൻ തൈകൾ നടും. ഇതി‍ൻെറ ഭാഗമായി വിവിധയിനം മാവിൻ തൈകളും കവുങ്ങ്, ആര്യവേപ്പ് തൈകളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ എ.ബി. മനോജ് വിതരണം ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എം.ജി. നെൽസൺ അധ്യക്ഷത വഹിച്ചു. ആളംതുരുത്ത് ഹിദായത്തുൽ ഇഖ്​വാൻ മദ്റസയിൽ വൃക്ഷത്തൈ നടീലും പരിസ്ഥിതി ദിനാചരണവും നടത്തി. സദർ മുഅല്ലിം ഉസ്മാൻ ബാഖവി നേതൃത്വം നൽകി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ, പറവൂർ സൗത്ത് -ഈസ്റ്റ് യൂനിറ്റി‍ൻെറ നേതൃത്വത്തിൽ കിഴക്കേപ്രം, ഗവ. യു.പി സ്കൂൾ മുറ്റത്ത് നെല്ലിത്തൈ നട്ടു. പറവൂർ സെൻട്രൽ ബ്ലോക്ക് പ്രസിഡന്‍റ്​ ടി.ജി. അയ്യപ്പൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. പെരുവാരം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഡെപ്യൂട്ടി കലക്ടർ കെ.ടി. സന്ധ്യ ദേവി ഉദ്ഘാടനം ചെയ്തു. എം.എസ്. രാജേഷ്, ഷിനി രജി, എൻ.കെ. ഷാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.