ഗുരുദര്‍ശനങ്ങള്‍ സ്വീകരിച്ചാല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും -ബെന്യാമിന്‍

മുളക്കുഴ: ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയാറായാല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ ബെന്യാമിന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയനിലെ 73ാം നമ്പര്‍ കാരയ്ക്കാട് ശാഖയിലാരംഭിച്ച ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. ആത്മീയ പ്രഭാഷകന്‍ ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍. മോഹനന്‍, മോഹനന്‍ കൊഴുവല്ലൂര്‍, എസ്. ദേവരാജന്‍, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹന്‍, ഐഷ പുരുഷോത്തമന്‍, റീന അനില്‍, ശ്രീകല സന്തോഷ്, സൗദാമിനി, വിജിന്‍രാജ്, സൈജു പി. സോമന്‍, എന്‍. ഗോപിനാഥനുണ്ണി, കെ.എന്‍. വാമദേവന്‍, ടി.എന്‍. സുധാകരന്‍, ജലജ, സുശീല, അഭിരാം, കരിഷ്മ ഷാജി എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും സുജിത് ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.