ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരായ പരാതി വിജിലൻസിന് കൈമാറി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി റൂറൽ ജില്ല പൊലീസാണ് വിജിലൻസ് എറണാകുളം യൂനിറ്റിന് കൈമാറിയത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കള്ളപ്പണം കടത്തിയ കേസാണിത്. കേസിൽ എൻ.സി.പി ജില്ല സെക്രട്ടറിയും എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ. അബ്ദുൽഖാദറിൻെറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എടത്തല സ്വദേശികളും സഹോദരങ്ങളുമായ അബ്ദുസ്സലാം, മീതീൻകുട്ടി എന്നിവർ ചേർന്നാണ് ഒന്നേമുക്കാൽ കോടി രൂപ കഴിഞ്ഞ വർഷം ജൂലൈ ആറിന് കടത്താൻ ശ്രമിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ദോസ്ത് ഓട്ടോയിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ പച്ചക്കറിവണ്ടി എന്ന വ്യാജേന പണം കടത്തുകയായിരുന്നു. ഇതിനിടയിൽ വാളയാർ ചെക്ക് പോസ്റ്റിൽെവച്ച് വാളയാർ പൊലീസാണ് പിടികൂടിയത്. അബ്ദുൽഖാദറിൻെറ നിർദേശപ്രകാരമാണ് തങ്ങൾ പണം കടത്തിയതെന്നാണ് അറസ്‌റ്റിലായ സഹോദരങ്ങൾ വാളയാർ പൊലീസിന് നൽകിയ മൊഴിയെന്ന് ഗിരീഷ് ബാബുവിൻെറ പരാതിയിൽ ആരോപിക്കുന്നു. പരാതി അടിസ്ഥാനരഹിതം -അബ്ദുൽഖാദർ ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എം.എ. അബ്ദുൽഖാദർ പറഞ്ഞു. തനിക്ക് ഈ കേസുമായി ഒരുബന്ധവുമില്ല. കള്ളപ്പണം പിടിച്ചപ്പോൾ സഹായംതേടി നാട്ടുകാരായ പ്രതികൾ, ജനപ്രതിനിധിയെന്ന നിലയിൽതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണക്കേസായതിനാൽ ഇടപെട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫോൺവിളികളും മറ്റും കാണിച്ചാണ് തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുന്നത്. നിലവിൽ പണത്തിൻെറ യഥാർഥ ഉടമകൾ പണം തിരിച്ചുകിട്ടാൻ ഹൈകോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.