Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാളയാർ കള്ളപ്പണക്കേസ്:...

വാളയാർ കള്ളപ്പണക്കേസ്: പരാതി വിജിലൻസിന് കൈമാറി

text_fields
bookmark_border
ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരായ പരാതി വിജിലൻസിന് കൈമാറി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി റൂറൽ ജില്ല പൊലീസാണ് വിജിലൻസ് എറണാകുളം യൂനിറ്റിന് കൈമാറിയത്. തമിഴ്നാട്ടിൽനിന്ന്​ കേരളത്തിലേക്ക് കള്ളപ്പണം കടത്തിയ കേസാണിത്. കേസിൽ എൻ.സി.പി ജില്ല സെക്രട്ടറിയും എടത്തല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ. അബ്​ദുൽഖാദറിൻെറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എടത്തല സ്വദേശികളും സഹോദരങ്ങളുമായ അബ്​ദുസ്സലാം, മീതീൻകുട്ടി എന്നിവർ ചേർന്നാണ് ഒന്നേമുക്കാൽ കോടി രൂപ കഴിഞ്ഞ വർഷം ജൂലൈ ആറിന് കടത്താൻ ശ്രമിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ദോസ്ത് ഓട്ടോയിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ പച്ചക്കറിവണ്ടി എന്ന വ്യാജേന പണം കടത്തുകയായിരുന്നു. ഇതിനിടയിൽ വാളയാർ ചെക്ക് പോസ്‌റ്റിൽ​െവച്ച് വാളയാർ പൊലീസാണ് പിടികൂടിയത്. അബ്​ദുൽഖാദറി​ൻെറ നിർദേശപ്രകാരമാണ് തങ്ങൾ പണം കടത്തിയതെന്നാണ് അറസ്‌റ്റിലായ സഹോദരങ്ങൾ വാളയാർ പൊലീസിന് നൽകിയ മൊഴിയെന്ന് ഗിരീഷ് ബാബുവിൻെറ പരാതിയിൽ ആരോപിക്കുന്നു. പരാതി അടിസ്ഥാനരഹിതം -അബ്​ദുൽഖാദർ ആലുവ: വാളയാർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എം.എ. അബ്​ദുൽഖാദർ പറഞ്ഞു. തനിക്ക് ഈ കേസുമായി ഒരുബന്ധവുമില്ല. കള്ളപ്പണം പിടിച്ചപ്പോൾ സഹായംതേടി നാട്ടുകാരായ പ്രതികൾ, ജനപ്രതിനിധിയെന്ന നിലയിൽതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണക്കേസായതിനാൽ ഇടപെട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫോൺവിളികളും മറ്റും കാണിച്ചാണ് തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുന്നത്. നിലവിൽ പണത്തി​ൻെറ യഥാർഥ ഉടമകൾ പണം തിരിച്ചുകിട്ടാൻ ഹൈകോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story