ക്ലീന്‍ കൂവപ്പടി ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപനം

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിൻെറ സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ 'ക്ലീന്‍ കൂവപ്പടി'യുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിൻെറ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസില്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ബേബി തോപ്പിലാന്‍ , പഞ്ചായത്ത് സെക്രട്ടറി വി.എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻെറ സമഗ്ര മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അജൈവ മാലിന്യശേഖരണമാണ് നടത്തിയത്​. 20 വാര്‍ഡുകളില്‍ നിന്നായി 123 ടണ്‍ അജൈവ മാലിന്യം പഞ്ചായത്തിനുപുറത്തെ സംസ്‌കരണ കേന്ദ്രത്തിലേക്ക്​ കയറ്റി അയച്ചു. കുപ്പിച്ചില്ല്, തുണി, ഇലക്ട്രിക്- ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ചീയാത്തതും അഴുകാത്തതുമായ പാഴ്‌വസ്തുക്കള്‍ എന്നിവയാണ് ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ചത്. em pbvr 2 Ullas Thomas സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ ക്ലീന്‍ കൂവപ്പടിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.