Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:07 AM GMT Updated On
date_range 14 Nov 2021 12:07 AM GMTക്ലീന്‍ കൂവപ്പടി ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപനം
text_fieldsbookmark_border
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിൻെറ സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ 'ക്ലീന്‍ കൂവപ്പടി'യുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിൻെറ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസില്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ബേബി തോപ്പിലാന്‍ , പഞ്ചായത്ത് സെക്രട്ടറി വി.എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻെറ സമഗ്ര മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അജൈവ മാലിന്യശേഖരണമാണ് നടത്തിയത്. 20 വാര്‍ഡുകളില്‍ നിന്നായി 123 ടണ്‍ അജൈവ മാലിന്യം പഞ്ചായത്തിനുപുറത്തെ സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. കുപ്പിച്ചില്ല്, തുണി, ഇലക്ട്രിക്- ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ചീയാത്തതും അഴുകാത്തതുമായ പാഴ്വസ്തുക്കള് എന്നിവയാണ് ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിച്ചത്. em pbvr 2 Ullas Thomas സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ ക്ലീന്‍ കൂവപ്പടിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story