ഇന്ധന നികുതി: കോൺഗ്രസ്​ സർക്കാർ ഓഫിസ്​ മാർച്ച്​ നടത്തും

കൊച്ചി: ജീവിതം വഴിമുട്ടിയ ജനങ്ങളുടെ പ്രതിഷേധത്തിന് കോൺഗ്രസ്​ നേതൃത്വം കൊടുത്തില്ലെങ്കിൽ ജനം തെരുവിൽ ഇറങ്ങുമെന്ന് മോദിയും പിണറായിയും മനസ്സിലാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന നികുതി വർധനക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകളിലേക്ക് ആറാംഘട്ട സമര ഭാഗമായി നവംബർ 20ന്​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാർച്ചും ധർണയും നടത്തും. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്​ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, നേതാക്കളായ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസ​േൻറഷൻ, കെ.പി. ധനപാലൻ, അജയ് തറയിൽ, മുഹമ്മദ്കുട്ടി മാസ്​റ്റർ, കെ.പി. ഹരിദാസ്, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, കെ.വി.പി. കൃഷ്ണകുമാർ, കെ.പി. ബേബി, ജോസഫ് ആൻറണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.