Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:00 AM GMT Updated On
date_range 16 Nov 2021 12:00 AM GMTഇന്ധന നികുതി: കോൺഗ്രസ് സർക്കാർ ഓഫിസ് മാർച്ച് നടത്തും
text_fieldsbookmark_border
കൊച്ചി: ജീവിതം വഴിമുട്ടിയ ജനങ്ങളുടെ പ്രതിഷേധത്തിന് കോൺഗ്രസ് നേതൃത്വം കൊടുത്തില്ലെങ്കിൽ ജനം തെരുവിൽ ഇറങ്ങുമെന്ന് മോദിയും പിണറായിയും മനസ്സിലാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന നികുതി വർധനക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകളിലേക്ക് ആറാംഘട്ട സമര ഭാഗമായി നവംബർ 20ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാർച്ചും ധർണയും നടത്തും. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, നേതാക്കളായ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസേൻറഷൻ, കെ.പി. ധനപാലൻ, അജയ് തറയിൽ, മുഹമ്മദ്കുട്ടി മാസ്റ്റർ, കെ.പി. ഹരിദാസ്, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, കെ.വി.പി. കൃഷ്ണകുമാർ, കെ.പി. ബേബി, ജോസഫ് ആൻറണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story