ബ്യൂട്ടി പാർലർ വെടിവെപ്പ്​: പ്രതിയെ ഏഴ്​ ദിവസം കസ്​റ്റഡിയിൽ വിട്ടു

കൊച്ചി: കടവന്ത്ര ബ്യൂട്ടിപാർലർ വെടിവെപ്പ്​ കേസിൽ അറസ്​റ്റിലായ പ്രതിയെ കോടതി ഏഴ്​ ദിവസം കസ്​റ്റഡിയിൽ വിട്ടു. കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയ എന്ന ജിയയെയാണ്​ എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി എ.ടി.എസി​ൻെറ കസ്​റ്റഡിയിൽ വിട്ടത്​. വ്യാജ പാസ്പോർട്ടിൽ മുംബൈ വി​മാനത്താവളം വഴി ദുബൈയിലേക്ക്​ പോകാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്​ചയാണ്​ ഇയാൾ അറസ്​റ്റിലായത്​. നടിയും മോഡലുമായ ലീന മരിയ പോളി​ൻെറ ബ്യൂട്ടി പാർലറിലെ വെടിവെപ്പ്​ കേസുമായി ബന്ധപ്പെട്ട് ആദ്യം മുതൽ കേൾക്കുന്ന പേരാണെങ്കിലും രവി പൂജാരിയുടെ അറസ്​റ്റോടെയാണ് ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച വിവരം ലഭിച്ചത്​. ലീന മരിയയെ ഭീഷണിപ്പെടുത്താൻ രവി പൂജാരിയോട്​ ആവശ്യപ്പെട്ടത്​ സിയയാണെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. ലീനയുടെ കൈവശം 25 കോടി രൂപയുടെ ഹവാല പണം എത്തിയതായി ലീനയുടെ സുഹൃത്തായ അജാസ് അറിഞ്ഞതോടെയാണ് ഇത്​ തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആരംഭിച്ചത്. രവി പൂജാരി വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയെങ്കിലും ഇത്​ പരാജയപ്പെട്ടതോടെയാണ്​ ബ്യൂട്ടി പാർലറിൽ വെടിവെപ്പിന്​ പദ്ധതിയിട്ടതെന്നാണ്​ അന്വേഷണ സംഘം കണ്ടെത്തിയത്​. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ്​ കോടതി കസ്​റ്റഡി അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.