Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:05 AM GMT Updated On
date_range 16 Nov 2021 12:05 AM GMTബ്യൂട്ടി പാർലർ വെടിവെപ്പ്: പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു
text_fieldsbookmark_border
കൊച്ചി: കടവന്ത്ര ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു. കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയ എന്ന ജിയയെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എ.ടി.എസിൻെറ കസ്റ്റഡിയിൽ വിട്ടത്. വ്യാജ പാസ്പോർട്ടിൽ മുംബൈ വിമാനത്താവളം വഴി ദുബൈയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. നടിയും മോഡലുമായ ലീന മരിയ പോളിൻെറ ബ്യൂട്ടി പാർലറിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യം മുതൽ കേൾക്കുന്ന പേരാണെങ്കിലും രവി പൂജാരിയുടെ അറസ്റ്റോടെയാണ് ഇയാളുടെ പങ്കാളിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ലീന മരിയയെ ഭീഷണിപ്പെടുത്താൻ രവി പൂജാരിയോട് ആവശ്യപ്പെട്ടത് സിയയാണെന്നാണ് പൊലീസ് കണ്ടെത്തൽ. ലീനയുടെ കൈവശം 25 കോടി രൂപയുടെ ഹവാല പണം എത്തിയതായി ലീനയുടെ സുഹൃത്തായ അജാസ് അറിഞ്ഞതോടെയാണ് ഇത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആരംഭിച്ചത്. രവി പൂജാരി വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് ബ്യൂട്ടി പാർലറിൽ വെടിവെപ്പിന് പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story