കാലടി: എം.സി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ കാലടി ശ്രീശങ്കരപാലത്തില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടുമാസം മുമ്പ് പാലം പൂര്‍ണമായും അടച്ചിട്ട് റീടാറിങ് നടത്തിയെങ്കിലും വീണ്ടും കുഴികള്‍ രൂപപ്പെട്ടു. റോഡില്‍നിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓരോ വാഹനവും പാലത്തില്‍ കയറിയിറങ്ങുമ്പോള്‍ വലിയ ശബ്ദത്തോടൊപ്പം കുലുക്കവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുവരുകയാണ്. പാലത്തിൻെറ ബയറിങ്ങുകള്‍ മാറ്റിസ്ഥാപിച്ച് അടിയന്തരമായി പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അങ്കമാലി-കാലടി മേഖല പ്രസിഡൻറ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവര്‍ ആവശ്യപ്പെട്ടു. ചിത്രം: കാലടി ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.