Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി പാലത്തില്‍...

കാലടി പാലത്തില്‍ വീണ്ടും കുഴികള്‍; ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
കാലടി പാലത്തില്‍ വീണ്ടും കുഴികള്‍; ഗതാഗതക്കുരുക്ക് രൂക്ഷം
cancel
കാലടി: എം.സി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ കാലടി ശ്രീശങ്കരപാലത്തില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടുമാസം മുമ്പ് പാലം പൂര്‍ണമായും അടച്ചിട്ട് റീടാറിങ് നടത്തിയെങ്കിലും വീണ്ടും കുഴികള്‍ രൂപപ്പെട്ടു. റോഡില്‍നിന്ന്​ പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓരോ വാഹനവും പാലത്തില്‍ കയറിയിറങ്ങുമ്പോള്‍ വലിയ ശബ്​ദത്തോടൊപ്പം കുലുക്കവും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുവരുകയാണ്. പാലത്തി​ൻെറ ബയറിങ്ങുകള്‍ മാറ്റിസ്ഥാപിച്ച് അടിയന്തരമായി പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അങ്കമാലി-കാലടി മേഖല പ്രസിഡൻറ്​ എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവര്‍ ആവശ്യപ്പെട്ടു. ചിത്രം: കാലടി ശ്രീശങ്കര പാലത്തില്‍ രൂപപ്പെട്ട കുഴികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story