വളർത്തു നായെ പൊലീസ്​ അടിച്ചുകൊന്ന സംഭവം: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം

ചെങ്ങമനാട്: അടിപിടി കേസിലെ പ്രതിയുടെ വീട്ടിൽ സമൻസ് പതിക്കാനെത്തിയ പൊലീസ് വളർത്തുനായെ അടിച്ചു കൊന്നതായി പരാതി ഉയർന്ന സംഭവത്തിൽ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നായുടെ മൃതദേഹം തിങ്കളാഴ്ച പോസ്​റ്റ്മോർട്ടം നടത്തി രാത്രിയോടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ച​ൻെറ വീട്ടിലെ പഗ് ഇനത്തിൽപെട്ട നായെ ചെങ്ങമനാട് സ്​റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അടിച്ചു കൊന്നതായാണ്​ പരാതി. മേരിയുടെ ഇളയ മകൻ ജസ്​റ്റിനെ തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. എന്നാൽ, മറ്റൊരു കേസിൽ ജസ്​റ്റിനെ നെടുമ്പാശ്ശേരി പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു. പൊലീസ് സംഘത്തിലെ മൂന്ന് പേരിൽ ഒരാൾ വിറക് കഷണം ഉപയോഗിച്ച് നായെ കൊന്നുവെന്നാണ് മേരിയുടെ പരാതി. തിങ്കളാഴ്ച രാവിലെ മേരിയും മൂത്ത മകൻ ജിജോയും ജില്ല റൂറൽ എസ്.പി ഓഫിസിലെത്തി നേരിട്ട് പരാതി നൽകി. തുടർന്ന് ആലുവ ഡിവൈ.എസ്.പി ഇരുവരുടെയും മൊഴിയെടുത്തു. ഉച്ചക്കുശേഷം പൊലീസ് വീട്ടിലെത്തി ഫ്രീസറിൽ സൂക്ഷിച്ച നായുടെ മൃതദേഹം ഇൻക്വസ്​റ്റ് നടപടി പൂർത്തിയാക്കി എറണാകുളം വെറ്ററിനറി ഹോസ്പിറ്റലിലാണ് പോസ്​റ്റ് മോർട്ടം നടത്തി. നായുടെ തലയിൽ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചന. അതേ സമയം പോസ്​റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് മേരി പറഞ്ഞു. EKD ANKA 2 DOGS പൊലീസ് അടിച്ചു കൊന്നതായി പരാതി ഉയർന്ന വളർത്തുനായുടെ മൃതദേഹം പോസ്​റ്റ്മോർട്ടത്തിനായി ഫ്രീസറിൽ നിന്നെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.