Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:06 AM GMT Updated On
date_range 16 Nov 2021 12:06 AM GMTവളർത്തു നായെ പൊലീസ് അടിച്ചുകൊന്ന സംഭവം: ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം
text_fieldsbookmark_border
ചെങ്ങമനാട്: അടിപിടി കേസിലെ പ്രതിയുടെ വീട്ടിൽ സമൻസ് പതിക്കാനെത്തിയ പൊലീസ് വളർത്തുനായെ അടിച്ചു കൊന്നതായി പരാതി ഉയർന്ന സംഭവത്തിൽ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നായുടെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തി രാത്രിയോടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ചൻെറ വീട്ടിലെ പഗ് ഇനത്തിൽപെട്ട നായെ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അടിച്ചു കൊന്നതായാണ് പരാതി. മേരിയുടെ ഇളയ മകൻ ജസ്റ്റിനെ തേടിയാണ് പൊലീസ് വീട്ടിലെത്തിയത്. എന്നാൽ, മറ്റൊരു കേസിൽ ജസ്റ്റിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സംഘത്തിലെ മൂന്ന് പേരിൽ ഒരാൾ വിറക് കഷണം ഉപയോഗിച്ച് നായെ കൊന്നുവെന്നാണ് മേരിയുടെ പരാതി. തിങ്കളാഴ്ച രാവിലെ മേരിയും മൂത്ത മകൻ ജിജോയും ജില്ല റൂറൽ എസ്.പി ഓഫിസിലെത്തി നേരിട്ട് പരാതി നൽകി. തുടർന്ന് ആലുവ ഡിവൈ.എസ്.പി ഇരുവരുടെയും മൊഴിയെടുത്തു. ഉച്ചക്കുശേഷം പൊലീസ് വീട്ടിലെത്തി ഫ്രീസറിൽ സൂക്ഷിച്ച നായുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി എറണാകുളം വെറ്ററിനറി ഹോസ്പിറ്റലിലാണ് പോസ്റ്റ് മോർട്ടം നടത്തി. നായുടെ തലയിൽ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചന. അതേ സമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് മേരി പറഞ്ഞു. EKD ANKA 2 DOGS പൊലീസ് അടിച്ചു കൊന്നതായി പരാതി ഉയർന്ന വളർത്തുനായുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഫ്രീസറിൽ നിന്നെടുത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story