കൊച്ചി: ജീവനക്കാരെ ലഭ്യമാക്കിയാൽ ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് മലബാർ മേഖലയിൽ ആരംഭിക്കാനാവുമെന്ന് ദേവസ്വം ബോർഡ് ൈഹകോടതിയിൽ. അതേസമയം, അയൽ സംസ്ഥാനങ്ങളിൽ ഈ സംവിധാനമൊരുക്കുന്നത് ജീവനക്കാരുടെ അഭാവംമൂലം അപ്രായോഗികമാണെന്നും വ്യക്തമാക്കി. നിലക്കൽ, എരുമേലി, കുമളി എന്നിവക്കുപുറമെ നേരത്തേ തീരുമാനിച്ചപോലെ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും തിങ്കളാഴ്ച മുതൽ സ്പോട്ട് ബുക്കിങ് ആരംഭിച്ചതായി ബോർഡ് അറിയിച്ചു. മലബാർ മേഖലയിൽ ഇത് തുടങ്ങാൻ മലബാർ ദേവസ്വം ജീവനക്കാരെ അനുവദിച്ചാൽ അവർക്ക് പരിശീലനം നൽകാം. അതേസമയം, അയൽ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂ സംവിധാനംതന്നെ ഉപയോഗിക്കണം. പൊലീസിൻെറ നിയന്ത്രണത്തിൽനിന്ന് വെർച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ പരിഗണനയിലുള്ളത്. വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.