Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല:...

ശബരിമല: ജീവനക്കാരുണ്ടെങ്കിൽ മലബാർ മേഖലയിൽ സ്​പോട്ട്​ ബുക്കിങ്​​ ആരംഭിക്കാമെന്ന്​ ദേവസ്വം ബോർഡ്

text_fields
bookmark_border
കൊച്ചി: ജീവനക്കാരെ ലഭ്യമാക്കിയാൽ ശബരിമല ദർശനത്തിനുള്ള സ്​പോട്ട്​ ബുക്കിങ്​​ മലബാർ മേഖലയിൽ ആരംഭിക്കാനാവുമെന്ന്​ ദേവസ്വം ബോർഡ്​ ​ൈ​ഹകോടതിയിൽ. അതേസമയം, അയൽ സംസ്ഥാനങ്ങളിൽ ഈ സംവിധാനമൊരുക്കുന്നത്​ ജീവനക്കാരുടെ അഭാവംമൂലം അപ്രായോഗികമാണെന്നും വ്യക്തമാക്കി. നിലക്കൽ, എരുമേലി, കുമളി എന്നിവക്കുപുറമെ നേരത്തേ തീരുമാനിച്ചപോലെ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും തിങ്കളാഴ്​ച മുതൽ സ്പോട്ട് ബുക്കിങ്​ ആരംഭിച്ചതായി ബോർഡ്​ അറിയിച്ചു. മലബാർ മേഖലയിൽ ഇത്​ തുടങ്ങാൻ മലബാർ ദേവസ്വം ജീവനക്കാരെ അനുവദിച്ചാൽ അവർക്ക്​ പരിശീലനം നൽകാം. അതേസമയം, അയൽ സംസ്ഥാനങ്ങളിൽനിന്ന്​ ശബരിമല ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂ സംവിധാനംതന്നെ ഉപയോഗിക്കണം. പൊലീസി​ൻെറ നിയന്ത്രണത്തിൽനിന്ന് വെർച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന്​ കൈമാറണമെന്ന്​ ആവശ്യപ്പെടുന്ന ഹരജികളാണ്​ ജസ്​റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ്​ പി.ജി. അജിത്​ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​ൻെറ പരിഗണനയിലുള്ളത്​. വിശദീകരണത്തിന്​ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന്​ ഹരജി വീണ്ടും ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story