വിദ്യാർഥി വീട്ടിൽ മരിച്ചനിലയിൽ

കൂട്ടിക്കല്‍: കൊക്കയാര്‍ നാരകംപുഴ വടക്കേ പുളിക്കല്‍ അബ്​ദുൽ കലാം ആരിഫി​ൻെറ മകന്‍ മുഹമ്മദ് റസലിനെ (15) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പെരുവന്താനം പൊലീസ് പറയുന്നത്​: ''ഏന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ 10ാം ക്ലാസ് വിദ്യാര്‍ഥിയായ റസലി​ൻെറ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ കഴിഞ്ഞ ദിവസം വാങ്ങി​െവച്ചിരുന്നു. വെള്ളിയാഴ്ച പഠനത്തിനുശേഷം നല്‍കാമെന്നും പറഞ്ഞിരുന്നു. ഉച്ചക്ക് പിതാവ് പുറത്തേക്കുപോയ സമയത്ത് മുറിയിൽ കയറിയ കുട്ടി കതക് കുറ്റിയിട്ടു. വീട്ടുകാര്‍ കതക് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയനിലയിലായിരുന്നു. ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല''. പൊലീസ്​ കേസെടുത്തു. ജസിയയാണ് മാതാവ്. സഹോദരങ്ങള്‍: ഫയ നൗറിന്‍, മുഹമ്മദ് ആബിദ്. ഖബറടക്കം ശനിയാഴ്​ച കൂട്ടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. KTD suiside MUHAMMAED RASSAL 15 KTL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.