കൊച്ചി: എറണാകുളം ചാവറ കൾചറൽ സൻെറർ ഏർപ്പെടുത്തിയ ചാവറ സംസ്കൃതി പുരസ്കാരം പ്രഫ. എം.കെ. സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമർപ്പിക്കും. 77,777 രൂപയും ബഹുമതിഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ മൂന്നിന് രാവിലെ 11.30ന് എറണാകുളം ടൗൺഹാളിലാണ് പുരസ്കാര വിതരണം. രാജ്യത്ത് ക്രൈസ്തവധാരയിൽ നൽകുന്ന ഉയർന്ന ബഹുമതിയാണ് ഈ പുരസ്കാരമെന്ന് ചാവറ സൻെറർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രഫ. എം. തോമസ് മാത്യു, ഫാ. അനിൽ ഫിലിപ്പ്, ജോൺസൺ എബ്രഹാം, ടി.എം. എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.