കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ്് സംഘടിപ്പിക്കുന്ന 'േഡറ്റ സയന്‍സ് റിസര്‍ച്് ലാബ്, ബിഗ് േഡറ്റ ആശയങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍' വിഷയത്തില്‍ അഞ്ചു ദിവസത്തെ ശില്‍പശാല വൈസ്ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ നടന്ന പരിപാടിയില്‍ വകുപ്പ് മേധാവി ഡോ. എം.കെ. സാബു അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗവും ഗണിതശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ. ശശി ഗോപാലന്‍, ഡോ. എം.വി. ജൂഡി, ഡോ. പി. വിനോദ് എന്നിവര്‍ സംസാരിച്ചു. ഡി.എസ്.ടി സ്‌പോണ്‍സര്‍ ചെയ്യുന്ന ശില്‍പശാലയില്‍ ബിഗ് േഡറ്റയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രഫഷനലുകള്‍, അധ്യാപകര്‍, ഗവേഷണ വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുക്കും. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയില്‍ ബിഗ് േഡറ്റ അനലിസ്റ്റിനുള്ള പ്രാധാന്യവും അതിൻെറ സാധ്യതകളെപറ്റിയും ശില്‍പശാല ചര്‍ച്ച ചെയ്യും. ബിഗ് േഡറ്റ സാങ്കേതികവിദ്യയിലെ ആധുനിക ആശയങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യും. ഫ്രാന്‍സിലെ യൂനിവേഴ്‌സിറ്റി ഓഫ് ബര്‍ഡോസ്, ഐ.ഐ.ടി, ഐ.ഐ.ഐ.ടി, ടി.സി.എസ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഗല്ഭര് ക്ലാസുകള്‍ കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.