Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ ബിഗ്‌ഡേറ്റ...

കുസാറ്റില്‍ ബിഗ്‌ഡേറ്റ സംബന്ധിച്ച ശില്‍പശാല ആരംഭിച്ചു

text_fields
bookmark_border
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ്് സംഘടിപ്പിക്കുന്ന '​േഡറ്റ സയന്‍സ് റിസര്‍ച്് ലാബ്, ബിഗ് ​േഡറ്റ ആശയങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍' വിഷയത്തില്‍ അഞ്ചു ദിവസത്തെ ശില്‍പശാല വൈസ്ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ നടന്ന പരിപാടിയില്‍ വകുപ്പ് മേധാവി ഡോ. എം.കെ. സാബു അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ്​ അംഗവും ഗണിതശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ. ശശി ഗോപാലന്‍, ഡോ. എം.വി. ജൂഡി, ഡോ. പി. വിനോദ്​ എന്നിവര്‍ സംസാരിച്ചു. ഡി.എസ്.ടി സ്‌പോണ്‍സര്‍ ചെയ്യുന്ന ശില്‍പശാലയില്‍ ബിഗ് ​േഡറ്റയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രഫഷനലുകള്‍, അധ്യാപകര്‍, ഗവേഷണ വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുക്കും. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയില്‍ ബിഗ് ​േഡറ്റ അനലിസ്​റ്റിനുള്ള പ്രാധാന്യവും അതി​ൻെറ സാധ്യതകളെപറ്റിയും ശില്‍പശാല ചര്‍ച്ച ചെയ്യും. ബിഗ് ​േഡറ്റ സാങ്കേതികവിദ്യയിലെ ആധുനിക ആശയങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യും. ഫ്രാന്‍സിലെ യൂനിവേഴ്‌സിറ്റി ഓഫ് ബര്‍ഡോസ്, ഐ.ഐ.ടി, ഐ.ഐ.ഐ.ടി, ടി.സി.എസ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഗല്​ഭര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story