കൊച്ചി: കോവിഡ് കാലത്ത് വിലകുത്തനെ ഉയർന്ന ഇറക്കുമതി ൈപ്ലവുഡിന് ബദലായി അതേ നിലവാരത്തിൽ തദ്ദേശീയ ൈപ്ലവുഡുകൾ നിർമിച്ച് വിപണിയിൽ ഇറക്കി പെരുമ്പാവൂരിലെ വ്യവസായ മേഖല. ടൈലും മാർബിളും തെരഞ്ഞെടുക്കുന്നതുപോലെ ൈപ്ലവുഡും വാങ്ങാൻ കഴിയുന്ന ഷോറൂമുകളും തുറന്നുതുടങ്ങി. സംസ്ഥാനത്തെ വിപണിയിൽ മേൽക്കൈ നേടിയിരുന്ന ഇറക്കുമതി ചെയ്ത ഗർജൻ കാലിേബ്രറ്റഡ് മറൈൻ ൈപ്ലവുഡിന് പകരം ഉന്നത നിലവാരമുള്ള തദ്ദേശീയ ൈപ്ലവുഡ് നിർമിക്കാൻ മേഖലയിലെ പല ഫാക്ടറികളും വൻതുക മുടക്കി നവീകരിച്ചിരുന്നു. മലേഷ്യ, മ്യാൻമർ, ചൈന എന്നീ രാജ്യങ്ങളിൽനിന്നാണ് ൈപ്ലവുഡുകൾ ഇറക്കുമതി ചെയ്തിരുന്നത്. ഇവ എത്തിക്കുന്നതിന് ലോജിസ്റ്റിക് നിരക്ക് അടുത്തിടെ കൂടി. ഇറക്കുമതിച്ചെലവ് മാത്രം 25 മുതൽ 30 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ''ഇറക്കുമതി ചെയ്യുന്ന ൈപ്ലവുഡുകൾ മറ്റ് രാജ്യങ്ങളിൽ നിർമിക്കുന്നത് സംബന്ധിച്ച് പഠിച്ച് അതിന് അനുസൃതമായി ഇവിടുത്തെ ഫാക്ടറികളിൽ ആവശ്യമായ മാറ്റംവരുത്തി. പുതിയ യന്ത്രങ്ങൾ വരുത്തിയും നവീകരിച്ചുമാണ് ഇത് സാധ്യമാക്കിയത്. ഇതോടെ ഇറക്കുമതി ൈപ്ലവുഡുകളുടെ നിരക്കിനെക്കാൾ 40 ശതമാനത്തോളം കുറഞ്ഞ തോതിൽ കാലിേബ്രറ്റഡ് ൈപ്ലവുഡുകൾ ഇവിടെ നിർമിച്ചുതുടങ്ങി'' -പെരുമ്പാവൂർ ചന്ദ്രിക ൈപ്ലവുഡ്സ് ഉടമ ഷാഹിർ അലിയാർ പറയുന്നു. ൈപ്ലമോണ്ട് എന്ന ബ്രാൻഡിൽ ഇവരുടെ ഷോറൂം അടുത്തിടെ ഇടപ്പള്ളിയിൽ തുറന്നിട്ടുണ്ട്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ അവിടുത്തെ ഗർജൻ മരങ്ങളുടെ തടികൊണ്ട് നിർമിക്കുന്ന ൈപ്ലവുഡാണ് ഇറക്കുമതി ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധിയും ഇറക്കുമതിച്ചെലവും കൂടിയതോടെ പ്രീമിയം നിലവാരത്തിലെ കാലിേബ്രറ്റഡ് 16 എം.എം ഗർജൻ ൈപ്ലവുഡ് സ്ക്വയർ ഫീറ്റിന് 130 രൂപ വരെയായി വിലകൂടി. എന്നാൽ, യൂക്കാലിപ്റ്റസ് ഉൾപ്പെടെ കേരളത്തിലെ മരങ്ങൾകൊണ്ട് അതേ നിലവാരത്തിൽ ഇവിടെ നിർമിക്കുന്ന ൈപ്ലവുഡിന് നിലവിൽ 90 രൂപയാണ് സ്ക്വയർ ഫീറ്റ് വില. കൂടാതെ മറ്റ് മരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഗോൾഡ്, ക്ലബ്, സിൽവർപ്ലസ് എന്നിങ്ങനെ വേർതിരിക്കുന്ന ൈപ്ലവുഡുകൾക്ക് സ്ക്വയർ ഫീറ്റിന് 82 മുതൽ 64 രൂപ വരെയുമാണ് വില. തദ്ദേശീയ കമ്പനികളുടെ ലാമിനേറ്റുകൾ, ഡെക്കറേറ്റിവ് വിനീർ, ഇന്‍റീറിയർ സാമഗ്രികൾ എന്നിവയും ൈപ്ലവുഡിന് ഒപ്പം ഷോറൂമുകളിൽ വിൽപനക്കുണ്ട്. പെരുമ്പാവൂരിലെ ൈപ്ലവുഡ് മേഖലയിൽ സംഭവിക്കുന്ന നിർണായകമായ ചുവടുവെപ്പാണ് തദ്ദേശീയ ബ്രാൻഡുകളുടെ വരവെന്ന് ഷാഹിർ അലിയാർ വ്യക്തമാക്കുന്നു. എം. ഷിയാസ് EKG plywood - എറണാകുളം ഇടപ്പള്ളിയിലെ ൈപ്ലവുഡ് ഷോറൂം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.