പ്രഫ. എം.കെ. സാനു തലമുറകളെ വെളിച്ചത്തിലേക്ക് നയിച്ച യഥാർഥ ഗുരുനാഥൻ -ഗവർണർ

കൊച്ചി: തലമുറകളെ വെളിച്ചത്തിലേക്ക് നയിച്ച യഥാർഥ ഗുരുനാഥനാണ് പ്രഫ. എം.കെ. സാനുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എറണാകുളം ടൗൺഹാളിൽ ചാവറ കള്‍ചറല്‍ സൻെറർ ഏർപ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രഫ. എം.കെ. സാനുവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന മാര്‍ഗദര്‍ശികളില്‍ ഒരാളാണ് സാനു മാഷ്. ശ്രീനാരായണ ഗുരുവി​ൻെറയും സ്വാമി വിവേകാനന്ദ​ൻെറയും ചാവറ ഏലിയാസ് പിതാവി​ൻെറയും ദര്‍ശനങ്ങള്‍ സ്വാംശീകരിച്ച്, അവര്‍ മുന്നില്‍കണ്ട പാതയിലൂടെ സമൂഹത്തെ നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. തലമുറകളില്‍ നന്മയുടെയും അറിവി​ൻെറയും മൂല്യങ്ങള്‍ നിലനില്‍പ്പി​ൻെറ സാധ്യതകളായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഫലകവും പ്രശസ്തിപത്രവും 77,777 രൂപയും അടങ്ങുന്നതാണ്​ പുരസ്കാരം. കേരളത്തി​ൻെറ നവോത്ഥാന ചരിത്രത്തിലെ കര്‍മ യോഗിയായ ആചാര്യ ശ്രേഷ്ഠനാണ് ചവറ എലിയാസ് പിതാവെന്നും അദ്ദേഹത്തിൻെറ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ സന്തോഷമുണ്ടെന്നും പ്രഫ. എം.കെ. സാനു പറഞ്ഞു. ഫാ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജോണ്‍ പോള്‍ പ്രശസ്തി പത്രം വായിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ, ചാവറ കള്‍ചറല്‍ സൻെറര്‍ ചെയര്‍മാന്‍ ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.