രാഷ്​ട്രീയ കൊലപാതകങ്ങൾ സംസ്കാരമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് ഗവർണർ

കൊച്ചി: രാഷ്​ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുള്ള കൊലപാതകങ്ങൾ മനുഷ്യത്വത്തിനെതിരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംസ്കാരമുള്ള സമൂഹത്തിന് യോജിച്ച പ്രവർത്തിയല്ല. അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. രാഷ്​ട്രീയ ഭിന്നതകൾ സ്വാഭാവികമാണ്. അക്കാര്യങ്ങളിൽ ആരോഗ്യകരമായ ചർച്ചയാണ് ആവശ്യം. അല്ലാതെ എതിരാളിയെ വകവരുത്തുകയല്ല വേണ്ടത്. ഇത്തരം സംഭവങ്ങളിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.