ചെറുകിട ഇടത്തരം ഫാക്ടറികളെ രക്ഷപ്പെടുത്തണം -വി.ഡി. സതീശൻ

അങ്കമാലി: സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഫാക്ടറികളെ രക്ഷപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള പ്ലാസ്​റ്റിക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (കെ.പി.എം.എ) നേതൃത്വത്തില്‍ അങ്കമാലി അഡ്​ലക്സിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യയിലെ മെഷിനറി എക്സിബിഷൻ (ഐപ്ലക്‌സ്-20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് അടച്ചുപൂട്ടലിനുശേഷം അസോസിയേഷൻ സംഘടിപ്പിക്കുന്ന എക്സിബിഷൻ ചെറുകിട ഫാക്ടറികളുടെ വളർച്ചയുടെ പടവുകളാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്തെ പ്രധാന യന്ത്രനിര്‍മാതാക്കളുടെയും അന്താരാഷ്​ട്ര നിലവാരത്തില്‍ നിര്‍മിച്ച യന്ത്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തത്സമയം വീക്ഷിക്കാൻ എക്സിബിഷനിൽ അവസരമൊരുക്കിയിട്ടുണ്ട്. അസോസിയേഷൻ കണ്‍വീനര്‍ പി.ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പോളിമര്‍ ടെക്‌നോളജി (സിപെറ്റ്) ഡയറക്ടര്‍ ജനറല്‍ ഡോ. ഷിഷിര്‍ സിന്‍ഹ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ പ്ലാസ്​റ്റിക് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ്​ കിഷോര്‍ പി. സമ്പത്ത്, മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയ, ജില്ല ഇന്‍ഡസ്ട്രീസ് സൻെറര്‍ ജനറല്‍ മാനേജര്‍ ബിജു പി. അബ്രാഹം, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ പി.ജെ. ജോസ്, കെ.പി.എം.എ സംസ്ഥാന പ്രസിഡൻറ്​ ബാലകൃഷ്ണ ഭട്ട് കക്കുഞ്ച് എന്നിവര്‍ സംസാരിച്ചു. എക്‌സിബിഷന്‍ ഞായറാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.