പെർമിറ്റി​െൻറ മറവിൽ വ്യാപക മണ്ണെടുപ്പ്

പെർമിറ്റി​ൻെറ മറവിൽ വ്യാപക മണ്ണെടുപ്പ് കൂത്താട്ടുകുളം: കാക്കൂർ അമ്പലപ്പടിയിൽ 10 സൻെറ് സ്ഥലത്ത് മണ്ണെടുക്കുന്നതിന് ലഭിച്ച അനുമതിയുടെ മറവിൽ വ്യാപക മ​െണ്ണടുപ്പ് നടക്കുന്നതായി ആരോപണം. പെർമിറ്റ് ഉണ്ടെന്നതി​ൻെറ പേരിൽ ​െപാലീസ് അധികാരികളോ റവന്യൂ ഡിപ്പാർട്മെ​േൻറാ സ്ഥലത്തേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വീട് പണിയാൻ എന്ന പേരിൽ 10 സൻെറ് സ്ഥലത്ത് മണ്ണ് എടുക്കാൻ പെർമിറ്റുകൾ സമ്പാദിച്ച് മണ്ണെടുപ്പ് വ്യാപകമായി നടക്കുന്നുണ്ട്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും മണ്ണ് വ്യാപകമായി കടത്തുന്നതായി പരാതിയുണ്ട്. പഞ്ചായത്തിലെ കാക്കൂർ അമ്പലപ്പടിയിൽ രണ്ടു ദിവസത്തിലേറെയായി ലോറികളിൽ ടൺ കണക്കിന് മണ്ണാണ് കടത്തുന്നത്. ഫോട്ടോ: കാക്കൂരിൽ നടക്കുന്ന മണ്ണെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.