ഭിന്നശേഷി ദിനാചരണം

കോതമംഗലം: ഭിന്നശേഷി സമൂഹത്തി​ൻെറ ഉന്നമനത്തിനായി ജില്ല പഞ്ചായത്ത് വ്യത്യസ്​ത പദ്ധതികൾ ഒരുക്കിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ്. ഈ സാമ്പത്തിക വർഷം ഇതിനായി 5.5 കോടി രൂപ നീക്കി​െവച്ചു. കോതമംഗലം നാടുകാണിയിൽ ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ജില്ല പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൻ റാണിക്കുട്ടി ജോർജും, അംഗം കെ.കെ. ദാനിയും നിർവഹിച്ചു. ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അമ്പിളി, ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ലീനാ റാണി, ജോമി തെക്കേക്കര, കെ.വി. തോമസ്, മഞ്ജു സാബു ,ഡോ. എസ്. വിജിത, ഡോ. സ്മിത ആർ. മേനോൻ, ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.സി. ചാക്കോ സ്വാഗതവും അംഗം ഗോപി മുട്ടത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.