വ്യാജ റിക്രൂട്ട്​മെൻറ്​ കേസ്​: രണ്ടുപേർകൂടി പിടിയിൽ

വ്യാജ റിക്രൂട്ട്​മൻെറ്​ കേസ്​: രണ്ടുപേർകൂടി പിടിയിൽ മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന്​ പണം തട്ടിയ കേസിൽ രണ്ടുപേരെക്കൂടി മൂവാറ്റുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇടുക്കി കുടയത്തൂർ കൈപ്പ വളവനാട്ട് വീട്ടിൽ അനീഷ്‌ (40), ഇളംദേശം പൂച്ചവളവ് പുളിക്കൽ വീട്ടിൽ സനീഷ്മോൻ ഡാനിയേൽ (37) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ അടൂപറമ്പിൽ പ്രവർത്തിച്ചിരുന്ന ഹോം നഴ്സിങ് റിക്രൂട്ടിങ് സ്ഥാപനത്തി​ൻെറ മറവിലാണ് തട്ടിപ്പ്​ നടത്തിയത്. പോളണ്ടിൽ സൂപ്പർ മാർക്കറ്റിലും ആശുപത്രികളിലും ജോലി വാഗ്ദാനം നൽകിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. വിവിധ മേഖലകളിൽ പരസ്യം നൽകിയാണ്​ ഉദ്യോഗാർഥികളെ കെണിയിൽ വീഴ്ത്തിയത്. ഹോം നഴ്സിങ് സ്ഥാപന ഉടമയെ നേരത്തേ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാളിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വിപുലമാക്കിയതോടെ മറ്റു പ്രതികൾ മുങ്ങി. ഉദ്യോഗാർഥികളിൽനിന്ന്​ തട്ടിയെടുത്ത പണം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്​റ്റേഷനിൽ ഇവർക്കെതിരെ പത്തോളം കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി​ൻെറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർകൂടി പിടിയിലായത്. ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ വി.കെ. ശശികുമാർ, എ.എസ്.ഐ സുനിൽ സാമുവൽ, സി.എം. രാജേഷ്, പി.എസ്. ജോജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം. അനീഷ് സനീഷ്‌മോൻ Em Mvpa 3 ANEESH, Saneesh mon .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.