സംരംഭകത്വ വികസനം: ത്രിദിന പരിശീലന പരിപാടി

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വകുപ്പ് 'സംരംഭകത്വ വികസനം: മത്സ്യം, മത്സ്യബന്ധന ഉല്‍പന്നങ്ങളുടെ മൂല്യനിര്‍ണയം' വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി എൻ.എഫ്.ഡി.ബി ഹൈദരാബാദി​ൻെറ സാമ്പത്തിക സഹായത്തോടെ നായരമ്പലം കരുണ സ്‌പെഷല്‍ സ്കൂളില്‍ നടത്തിയ പരിപാടിയിൽ പഞ്ചായത്ത്് പ്രസിഡൻറ് നീതു വിനോദ് അധ്യക്ഷത വഹിച്ചു. കരുണ സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിമല്‍ ഗ്രേസ്, സൻെറ്​ ജോര്‍ജ് ചര്‍ച്ചിലെ വികാരി സാബു നെടുനിലത്ത്, വൈസ് പ്രസിഡൻറ്​ ജോബി വര്‍ഗീസ്, സിസ്​റ്റർ മേരി മാത്യു, ഡോ. ജിന്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.