കൊങ്കണി സാഹിത്യകാരി സുശീല ടി. ഭട്ട്

മട്ടാഞ്ചേരി: കൊങ്കണി സാഹിത്യകാരി വടക്കേ ചെറളായി 4/ 1051 B യിൽ താമസിക്കുന്ന സുശീല ടി. ഭട്ട് (80) നിര്യാതയായി. അറിയപ്പെടുന്ന കൊങ്കണി കവയിത്രിയായിരുന്നു. നാടകരചന, ഗാനരചന, കൊങ്കണി പാരമ്പര്യവിഭവ പുസ്തകരചന, സാംസ്കാരിക സാമൂഹിക പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. ഗോശ്രീ പുരം കൊങ്കണി കേന്ദ്ര, ജി.എസ്.ബി മഹാസഭ, കേരള കൊങ്കണി അക്കാദമി, ബാലഗോകുലം തുടങ്ങി വിവിധ സംഘടനകളിൽ ഭാരവാഹിയായിരുന്നു. ഭർത്താവ്​: പരേതനായ എ. ത്രിവിക്രമ ഭട്ട്​. മക്കൾ: സന്ധ്യാപ്രഭു (എൽ.ഐ.സി, കൊച്ചി), സിന്ധു ഷേണായ്. മരുമക്കൾ: വിദ്യാധർ പ്രഭു (ഐ.എം.ഡി), വിവേക് ഷേണായ് (ചാർട്ടേഡ് അക്കൗണ്ടൻറ്). EKD Susheelabhat 80 mty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.