അരൂരിലെ പരാജയം കെ.പി.സി.സി അന്വേഷിക്കണം -ജെ.എസ്.എസ്

തുറവൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിൽ യു.ഡി.എഫിനുണ്ടായ ദയനീയ പരാജയം കെ.പി.സി.സി അന്വേഷിക്കണമെന്ന്​ ജെ.എസ്.എസ് ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പരമ്പരാഗത യു.ഡി.എഫ് വോട്ട് കേന്ദ്രങ്ങളിലും സിറ്റിങ്​ കോൺഗ്രസ് അംഗങ്ങളുടെയും നേതാക്കളുടെയും വാർഡുകളിലും ഗണ്യമായി വോട്ട് ചോർച്ചയുണ്ടായി. പിന്നിൽ വോട്ട് കച്ചവടമെന്ന്​ സംശയിക്കുന്നു. വോട്ട് എണ്ണൽ കേന്ദ്രമായ ടി.ഡി ഹൈസ്കൂളിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന്​ ജെ.എസ്.എസ് നേതാക്കളായ വി.കെ. അംബർഷൻ, റെജി റാഫേൽ, വിദ്യാദരൻ, യു.കെ. കൃഷ്ണൻ എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.