പൊലീസ് സ്​റ്റേഷനിൽ എസ്.ഐയെയും പൊലീസുകാരനെയും കൈയേറ്റം ചെയ്​ത സഹോദരങ്ങൾ അറസ്​റ്റിൽ

ചാരു​ംമൂട്: പൊലീസ് സ്​റ്റേഷനിൽ എസ്.ഐ​െയയും സി.പി.ഒയെയും കൈയേറ്റം ചെയ്​ത സംഭവത്തിൽ സഹോദരങ്ങൾ അറസ്​റ്റിൽ. കോട്ടയം പായിപ്പാട് കോതപ്പാറ വീട്ടിൽ ഷാൻമോൻ (27), സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്​റ്റ്​ ചെയ്ത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്​ ചെയ്​തു. ഫർണിച്ചർ ഇൻസ്​റ്റാൾമൻെറ്​ നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പി​െച്ചന്ന്​ ചുനക്കര സ്വദേശി അബ്​ദുൽ റഹ്​മാൻ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവ​െരയും ബുധനാഴ്ച ഉച്ചക്ക് ഒന്നിന്​ സ​്​റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സബ് ഇൻസ്പെക്ടറുടെ മുറിയിൽ പരാതി സംബന്ധിച്ച് ഇരുകക്ഷിയുമായി സംസാരിക്കുന്നതിനി​െടയാണ് പ്രതികൾ കൈയേറ്റത്തിന് മുതിർന്നതെന്ന്​ പൊലീസ്​ പറഞ്ഞു. തടയാൻ ശ്രമിച്ച സി.പി.ഒയെയും ഇവർ ​ൈകയേറ്റം ചെയ്​െ​തന്നും പൊലീസ് പറഞ്ഞു. ഫോട്ടോ: പൊലീസ് സ്​റ്റേഷനിൽ എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ അറസ്​റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.