സ്​റ്റാഫ് ക്വാർട്ടേഴ്സിൽനിന്ന് പ്രതിപക്ഷ സംഘടനാംഗങ്ങളെ ഒഴിവാക്കുന്നതായി പരാതി

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ രാഷ്​ട്രീയപ്രേരിതമായി പ്രതിപക്ഷ സംഘടനാംഗങ്ങളോട് സ്​റ്റാഫ് ക്വാർട്ടേഴ്സിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടതായി പരാതി. അധ്യാപകേതര ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിലെ മൂന്നു പേർക്കാണ് 30 ദിവസത്തിനുള്ളിൽ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. കുടുംബത്തോടൊപ്പം താമസിക്കാൻ അനുവദിച്ച ക്വാർട്ടേഴ്സിൽ ഒറ്റക്ക്​ താമസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്കൃത യൂനിവേഴ്സിറ്റി സ്​റ്റാഫ് അസോ. അംഗങ്ങളായ സെക്​ഷൻ ഓഫിസർ, പ്രിൻറർ, അസിസ്​റ്റൻറ് എന്നിവർക്കെതിെരയാണ് സർവകലാശാലയുടെ നടപടി. എന്നാൽ, സ്ത്രീകളുൾ​െപ്പടെ വേറെയും ചിലർ ഒറ്റക്ക് സ്​റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഭരണപക്ഷാനുകൂല സംഘടനയിൽപെട്ടവരായതുകൊണ്ടാണ് ഇവരോട് ഒഴിയാൻ ആവശ്യപ്പെടാത്തതെന്ന് പരാതിക്കാർ 'മാധ്യമ'ത്തോട് പറഞ്ഞു. നിർമാണം പൂർത്തിയായിട്ടും രണ്ടുവർഷത്തോളം മുറവിളി കൂട്ടിയശേഷം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കപ്പെട്ടത്. സ്വന്തം വീട്ടിൽനിന്നുള്ള ദൂരപരിധി, സീനിയോറിറ്റി എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് അനുവദിക്കുന്നത്. ഇത്തരത്തിൽ പരിഗണനപ്പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും 21 വർഷത്തോളം സീനിയോറിറ്റിയുമുള്ളയാളും നോട്ടീസ് കിട്ടിയവരിലുണ്ട്. ഭാര്യക്ക് തിരുവനന്തപുരത്ത് ജോലിയായതുകൊണ്ട് ഇദ്ദേഹത്തിൻെറ കുടുംബം ആഴ്ചയിൽ മാത്രമാണ് ഇവിടെ വന്നുതാമസിക്കുന്നത്. വാഹനാപകടത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇദ്ദേഹം ഇടക്ക് സഹപ്രവർത്തകനെ ഒപ്പം താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിയാൻ ആവശ്യപ്പെട്ടത്. ഇതെല്ലാം നേര​േത്ത വിശദീകരണമായി സർവകലാശാലക്ക് സമർപ്പിച്ചതുമാണ്. ചട്ടലംഘനം നടത്തിയാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ദിവസമാണ് ഇവർക്ക് വീണ്ടും നോട്ടീസ് നൽകിയത്. ഇടുക്കി, കൊട്ടാരക്കര സ്വദേശികളാണ് മറ്റ്​ രണ്ടുപേർ. നടപടിയിൽ രാഷ്്​ട്രീയപ്രേരിതമായി ഒന്നുമില്ലെന്നും മറ്റാരെയും സംബന്ധിച്ച് ഇത്തരത്തിലൊരു ചട്ടലംഘന പരാതി ലഭിച്ചിട്ടില്ലെന്നുമാണ് സർവകലാശാല രജിസ്ട്രാറുടെ വിശദീകരണം. സിൻഡിക്കേറ്റ് അംഗീകരിച്ചതുപ്രകാരം സർവകലാശാലയുമായുള്ള കരാർ ലംഘിച്ചതിനെത്തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.