കെ.ജി.ഒ.യു ജില്ല സമ്മേളനം കളമശ്ശേരി: കേരള സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആഭ്യന്തര വകുപ്പിൻെറ കെടുകാര്യസ്ഥത ഭരണകക്ഷി നേതാക്കൾക്ക് പോലും തള്ളി പറയേണ്ടി വന്നെന്നും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കേരളത്തിൽ തുടർക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സി.വി. ബെന്നി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡൻറ് ഡോ. മനോജ് ജോൺസൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി. മുരളി, കെ.ജെ. കുര്യാക്കോസ്, ബി. ഗോപകുമാർ, ഉഷ ബിന്ദുമോൾ, കെ.എൻ. മനോജ്, കെ.ബിനിൽ, കോശി ജോൺ, അബ്ദുൽ ഹാരിസ്, പി.ഐ. സുബൈർകുട്ടി, കെ. ജോൺസൻ, എസ്. അനിൽകുമാർ, സി. ബ്രിജേഷ്, ആൻറണി സാലു, കെ.എസ്. സുകുമാർ, ടി.യു. സാദത്ത്, കെ.വി. കണ്ണൻ, ജോർജ് പി. എബ്രഹാം, ഷിജു പുരുഷോത്തമൻ, ടി.വി. ജോമോൻ തുടങ്ങിയവർ സംസാരിച്ചു. ലോഗോ ക്ഷണിച്ചു കൊച്ചി: 2022 മാർച്ച് 11 ,12 ,13 തീയതികളിൽ എറണാകുളത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിലേക്ക് ലോഗോ ക്ഷണിച്ചു. നിലവിൽ സർവിസിലുള്ള അധ്യാപകരിൽ നിന്നുള്ള സൃഷ്ടികൾ നവംബർ 15ന് മുമ്പ് kpstaekm@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡും മെമേൻറായും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9447523782,8891959001 (കൺവീനർ). സംരംഭകത്വ വികസനം: ത്രിദിനപരിശീലന പരിപാടി കൊച്ചി: കൊച്ചി സര്‍വകലാശാല ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വകുപ്പ് 'സംരംഭകത്വ വികസനം: മത്സ്യം, മത്സ്യബന്ധന ഉല്‍പന്നങ്ങളുടെ മൂല്യനിർണയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിനപരിശീലന പരിപാടി ജില്ല പഞ്ചായത്ത്് അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ്് അംഗം എം.എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചെന്നൂര്‍ സൻെറ് ആൻറണീസ് ചര്‍ച്ചിലെ വികാരി റവ. ഫാ. ഡൊമിനിക് കുന്നപ്പള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡംഗം മേരി സുസ്മിത സുനില്‍, കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ അസി. പ്രഫസര്‍ ഡോ. ജിന്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.