ട്രാഫിക് പൊലീസിന് ഇനി സോളാർ കുടയുടെ കീഴിൽ ഫാനിെൻറ കാറ്റ്

ട്രാഫിക് പൊലീസിന് ഇനി സോളാർ കുടയുടെ കീഴിൽ ഫാനിൻെറ കാറ്റ് കൊച്ചി: പൊരിവെയിലത്തുനിന്ന് ജോലി ചെയ്യേണ്ടി വരുന്ന ട്രാഫിക് പൊലീസുകാർക്ക് ഇനി സോളാർ കുടക്ക് കീഴിൽ ഫാനിൻെറ കാറ്റുകൊള്ളാം. കേരളത്തിൽ ആദ്യമായാണ് പൊലീസുകാർക്കായി സോളാർ കുടകൾ സ്ഥാപിക്കുന്നത്. കൊച്ചി സിറ്റി പൊലീസിനുകീഴിൽ കടവന്ത്രയിലാണ് ആദ്യത്തെ കുട സ്ഥാപിച്ചത്. ഇതിൻെറ ഉദ്ഘാടനം കൊച്ചി സിറ്റി ഡി.സി.പി ഐശ്വര്യ ധോങ്ഗ്രേ നിർവഹിച്ചു. കുടയുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനലിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാനാണ് പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യത്തെ കുട സ്ഥാപിച്ചത്. കൊച്ചി നഗരത്തിലെ തിരക്കേറിയ അഞ്ച് സ്ഥലങ്ങളിലാണ് ഇത് സ്ഥാപിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തിയാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ഡി.സി.പി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ കുടയിൽ ഇനിയും എന്തെങ്കിലും സംവിധാനങ്ങൾ ക്രമീകരിക്കണമോ എന്നതിനെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.