ബിസിനസി​െൻറ പേരിൽ രണ്ടുകോടിയോളം തട്ടിയ മുംബൈ സ്വദേശി അറസ്​റ്റിൽ

ബിസിനസി​ൻെറ പേരിൽ രണ്ടുകോടിയോളം തട്ടിയ മുംബൈ സ്വദേശി അറസ്​റ്റിൽ പടം കൊച്ചി: ബിസിനസി​ൻെറ പേരിൽ രണ്ടുകോടിയോളം രൂപ തട്ടിയ കേസിൽ മഹാരാഷ്​ട്ര സ്വദേശി പിടിയിൽ. മുംബൈ സ്വദേശി ഡാനിഷ് സുഹൈൽ താക്കൂർ (45) എന്ന സമർ ഇസ്മായിൽ ഷാഹയാണ്​ അറസ്​റ്റിലായത്​. പച്ചക്കറികളുടെയും ഫ്രൂട്ട്സി​ൻെറയും ബിസിനസ് നടത്തി ലാഭവിഹിതം നൽകാമെന്നുപറഞ്ഞ്​​ പണം തട്ടിയ സംഭവത്തിലാണ്​ അറസ്​റ്റ്​. രണ്ട്​ കേസിലായി അഞ്ച് പരാതിക്കാരിൽനിന്ന്​ രണ്ടുകോടിയോളം രൂപ തട്ടി​യെന്നാണ്​ പൊലീസ്​ പറയുന്നത്​.​ തട്ടിപ്പ്​ നടത്തിയശേഷം ഒളിവിൽ​ പോയ പ്രതിയെ മുംബൈയിൽനിന്ന്​ എറണാകുളം അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ്​ അറസ്​റ്റ്​ ചെയ്തത്. ഇയാളുടെ പേരിൽ കളമശ്ശേരി, എറണാകുളം സെൻട്രൽ സ്​റ്റേഷനുകളിൽ ഇത്തരത്തിലുള്ള പരാതികളും നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.