ഹെറോയിനുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

​െപരുമ്പാവൂര്‍: ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ച് എക്‌സൈസ് റേഞ്ച് പാര്‍ട്ടി പെരുമ്പാവൂരില്‍ നടത്തിയ പരിശോധനയില്‍ 13.447 ഗ്രാം ഹെറോയിനും 12 ഗ്രാം കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. അസം സ്വദേശി റുസ്മത് അലിയാണ് (34) പിടിയിലായത്. നാട്ടില്‍നിന്നും കൊണ്ടുവന്ന ഹെറോയിനും കഞ്ചാവും ഇതര സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന വരുമാന മാര്‍ഗം. ഇവ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നില്‍ക്കുന്നതിനിടയിലാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറി​ൻെറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവൻറീവ് ഓഫിസര്‍ കെ.എ. പോള്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.കെ. രാജേഷ്, ടി.എല്‍. ഗോപാലകൃഷ്ണന്‍, സി.വി. കൃഷ്ണദാസ്, പി.ജെ. പദ്മഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു. മദ്യ മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച്​ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0484 2590831, 94000 69574 എന്നീ നമ്പറുകളില്‍ അറിയിക്കാം. em pbvr 2 Prehi Ruth Ali റുസ്മത് അലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.