മൂവാറ്റുപുഴ: ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകൾക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് മൂന്നിന് പണ്ടപ്പിള്ളി മാർക്കറ്റ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. 2016 നവംബറിൽ നബാർഡ് സഹായത്തോടെ 13.5 കോടി ചെലവിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനമാണ് വ്യാഴാഴ്ച നടക്കുന്നത്. ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണിത്. തൊടുപുഴയാറ്റിൽനിന്നുള്ള ജലം ആരക്കുഴ മൂഴിയിലെ കിണറ്റിൽ ശേഖരിച്ച് പ്രതിദിനം 55 ലക്ഷം ലിറ്റർ ശേഷിയുള്ള പണ്ടപ്പിള്ളി കൊന്നാനിക്കാട്ട് ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ആരക്കുഴ പഞ്ചായത്തിലെ കുമ്പളത്തുമല, ആച്ചക്കോട്ടുമല, കൊന്നാനിക്കാട് പ്രദേശങ്ങളിലെ സംഭരണികളിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. കൊന്നാനിക്കാട്ട് സംഭരണിയിൽനിന്ന് പാലക്കുഴ പഞ്ചായത്തിലും ജലമെത്തിക്കാനാണ് പദ്ധതി. ഇരുപഞ്ചായത്തിലായി 4870 ഗ്രാമീണ കുടുംബങ്ങൾക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. ബാക്കിയുള്ള 3243 കുടുംബങ്ങൾക്കും വെള്ളമെത്തിക്കാൻ പദ്ധതിയുണ്ട്. ചിത്രം ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജലവിതരണ പദ്ധതിക്കായി കൊന്നാനിക്കാട്ട് സ്ഥാപിച്ച ജലശുദ്ധീകരണ ശാല EM Mvpa 2 Water
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.