എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത കാഡറ്റുകൾക്ക്​ ഭക്ഷ്യവിഷബാധ

കളമശ്ശേരി: ഗവ. പോളിടെക്നിക്കിൽ നടക്കുന്ന എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത 30 ഓളം കാഡറ്റുകളിൽ ഭക്ഷ്യവിഷബാധ. 24 പേർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രിയാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. വിഷബാധയുടെ ഉറവിടം കണ്ടെത്താനായി​െല്ലന്നാണ് അധികൃതർ പറയുന്നത്. 310 ഓളം കാഡറ്റുകളാണ് ഈമാസം10 ന് തുടങ്ങിയ ക്യാമ്പിൽ പങ്കെടുത്ത് വരുന്നത്. കോളജിൽ സൗകര്യമില്ലാത്തതിനാൽ ദൂരെ നിന്നുമെത്തിയ കാഡറ്റുകൾ സമീപത്ത് ഹോസ്​റ്റലുകളിലാണ് തങ്ങുന്നത്. ഇവർക്കുള്ള ഭക്ഷണം കോളജിൽ തയാറാക്കിയാണ് നൽകുന്നത്. അസ്വസ്ഥത ഉണ്ടായ ദിവസം രാത്രിയിൽ പൊറോട്ടയും മുട്ടക്കറിയുമാണ് നൽകിയത്. പൊതിയായി നൽകി താമസസ്ഥലത്ത് പോയാണ് കഴിക്കുന്നത്. വാങ്ങാതെ പോയവരിലും അസ്വസ്ഥത ഉണ്ടായതായി കോളജ് അധികൃതർ പറഞ്ഞു. വൈകി കഴിച്ചതോ പുറമേനിന്ന്​ മറ്റു ഭക്ഷണം വല്ലതും കഴിച്ചതിൽ ഉണ്ടായതാണോ എന്നാണ് സംശയിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഇൻസ്പെക്ടർ ജോസ് ലോറൻസി​ൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി സാമ്പിൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.