വാഹന മോഷണം: പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

കാലടി: മോഷണം പോയ വാഹനം മണിക്കൂറുകള്‍ക്കകം കണ്ടെടുത്ത് മോഷ്​ടാവിനെയും പിടികൂടി പൊലീസ്. ഇടുക്കി കുഞ്ചിത്തണ്ണി തോക്കുപാറ പുളിക്കല്‍ വീട്ടില്‍ നിസാറിനെയാണ് (37) പിടികൂടിയത്. ചെങ്ങല്‍ വട്ടത്തറ ജങ്​ഷനിലെ സ്ഥാപനത്തില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ച മിനി വാനുമായി മോഷ്​ടാവ് കടന്നുകളഞ്ഞത്. സി.സി.ടി.വിയില്‍നിന്നും വാഹനം മോഷ്​ടിക്കുന്നതി​ൻെറ ദൃശ്യം കണ്ടെടുത്തു. ഇതു​െവച്ച് പ്രത്യേക ടീം രൂപവത്​കരിച്ച് ജില്ലയാകെ നടത്തിയ അന്വേഷണത്തിലാണ്​ മോഷ്​ടാവിനെ പെരുമ്പാവൂരില്‍ കണ്ടെത്തിയത്​. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ ബി. സന്തോഷ്, എസ്.ഐമാരായ ടി.ബി. ബിബിന്‍, പോളി, എ.എസ്.ഐ അബ്​ദുള്‍ സത്താര്‍, എസ്.സി.പി.ഒ മാരായ മനോജ്, അനില്‍ കുമാര്‍, ഇഗ്‌നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചിത്രം: നിസാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.