സാമി​െൻറയും സൈറയുടെയും പ്രാർഥന ദൈവം കേട്ടു ; പ്രിയപ്പെട്ട തത്തയെ തിരികെ ലഭിച്ചു

സാമി​ൻെറയും സൈറയുടെയും പ്രാർഥന ദൈവം കേട്ടു ; പ്രിയപ്പെട്ട തത്തയെ തിരികെ ലഭിച്ചു ആലുവ: രണ്ട് ദിവസമായി സാമും സഹോദരി സൈറയും ഏറെ വിഷമത്തിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തത്ത നഷ്‌ടപ്പെട്ടതായിരുന്നു ദുഃഖ കാരണം. ബുധനാഴ്ച രാവിലെ തത്തയെ തിരികെ ലഭിച്ചപ്പോഴാണ് അവർക്ക് ആശ്വാസമായത്. ബൈപാസ് കവലയിൽ പയ്യപ്പിള്ളി നിമേഷി​ൻെറ വീട്ടിലെ രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള തത്തയാണ് തിങ്കളാഴ്ച നഷ്​ടപ്പെട്ടത്. നിമേഷും ഭാര്യ ലിംസിയും മക്കളും ഓമനിച്ച് വളർത്തുന്ന ബ്ലൂ ആൻഡ്​ ഗോൾഡ് മക്കാവു തത്ത രാവിലെ ഭക്ഷണം കൊടുക്കാൻ കൂടുതുറന്നപ്പോൾ പറന്നുപോകുകയായിരുന്നു. അന്വേഷണത്തോടൊപ്പം നിമേഷ് പൊലീസിലും പരാതി നൽകി. ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷൻ പരിസരത്തുള്ള തൃക്കുന്നത്ത് സെമിനാരി വളപ്പിലെ 50 അടി ഉയരമുള്ള തേക്കിന് മുകളിൽ പ്രത്യേകതരത്തിലുള്ള തത്തയെ ഓട്ടോറിക്ഷക്കാരൻ കാണുകയും, ഇക്കാര്യം സ്‌റ്റേഷൻ പരിസരത്തെ കടയിൽ പറഞ്ഞു. നിമേഷി​ൻെറ തത്തയെ നഷ്‌ടപ്പെട്ട വിവരം അറിയാമായിരുന്ന കടക്കാരൻ വിവരം അറിയിച്ചതനുസരിച്ച്​ അഗ്​നിരക്ഷ സേനയെയും മരം വെട്ട് തൊഴിലാളികളെയും വരുത്തി അവരാണ് കോണി​െവച്ച് കയറി തത്തയെ രക്ഷിച്ചത്. അസി.സ്‌റ്റേഷൻ ഓഫിസർ അനിൽ കുമാറി​ൻെറ നേതൃത്വത്തിലാണ് അഗ്​നിരക്ഷസേന രക്ഷാ പ്രവർത്തനം നടത്തിയത്. ഏഴുമാസം മാത്രം പ്രായമുള്ള തത്ത മുകളിലെത്തിയെങ്കിലും താഴേക്ക് പറക്കാൻ കഴിയാതെ മരത്തിൽ കുടുങ്ങുകയായിരുന്നു. ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ അവശതയിലായിരുന്നു. തത്തയെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലെങ്കിൽ ക്ഷീണം മൂലം ചത്തുപോകാൻ ഇടയുണ്ടായിരുന്നെന്ന് അഗ്​നിരക്ഷസേന അധികൃതർ പറഞ്ഞു. ക്യാപ്‌ഷൻea yas11 thatha തേക്ക് മരത്തിന് മുകളിൽ നിന്ന് രക്ഷിച്ച തത്തയെ ഉടമകൾക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.