വെള്ളപ്പൊക്ക കെടുതി: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

​െകാച്ചി: പശ്ചിമകൊച്ചിയിലെ കായലോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടും കായലുകളിൽനിന്ന്​ ചളി നീക്കാൻ തയാറാകുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയറിൽനിന്ന്​ റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇടക്കൊച്ചി, പെരുമ്പടപ്പ്, പള്ളുരുത്തി, മുണ്ടംവേലി-തോപ്പുംപടി പ്രദേശത്ത് വേലിയേറ്റത്തെതുടർന്നാണ് വെള്ളം കയറുന്നത്. വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. സെപ്റ്റിക് ടാങ്കുകളിൽ വേലിയേറ്റ വെള്ളം കയറി ജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ല. ഇടക്കൊച്ചി കായൽ, പെരുമ്പടപ്പ് കായൽ, ചിറക്കര കായൽ എന്നിവിടങ്ങളിൽ ചളി നീക്കാൻ നടപടിയില്ല. കെട്ടിക്കിടക്കുന്ന ചളികാരണം കായലുകളിൽ നീരൊഴുക്ക് തടസ്സപ്പെടുന്നു. ചളി നീക്കാനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പി​ൻെറ കടലാസിൽ മാത്രമാണെന്നും ഡ്രഡ്​ജിങ്​ നടപടികൾ എത്രയുംവേഗം ആരംഭിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.