ബോര്‍ഡ് സ്ഥാപിക്കലിന് തുടക്കം കുറിച്ചു

പെരുമ്പാവൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ഗാരൻറി കാലാവധി കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതി​ൻെറ നിയോജകമണ്ഡല ഉദ്ഘാടനം കുറുപ്പംപടി സെക്​ഷന് കീഴിലെ പുല്ലുവഴി-തട്ടാംമുകള്‍ റോഡില്‍ ബോര്‍ഡ് സ്ഥാപിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ്​ ഉടമസ്ഥതയിലുള്ള റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതി​ൻെറ ഭാഗമായി കരാറുകാര​ൻെറയും പ്രവൃത്തി നിര്‍വഹിച്ച ഉദ്യോഗസ്ഥ​ൻെറയും പേരും ഫോണ്‍ നമ്പറും കാലാവധിയും പ്രദര്‍ശിപ്പിക്കും. കാലാവധിക്കുള്ളില്‍ റോഡിന് ഏതെങ്കിലും വിധത്തിലുള്ള കേടുപാട്​ സംഭവിച്ചാല്‍ ജനങ്ങള്‍ക്ക് കരാറുകാര​ൻെറയോ എൻജിനീയറുടെയോ ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടാം. കാലാവധിക്കുള്ളിലാണ് റോഡ് തകരുന്നതെങ്കില്‍ കരാറുകാരന്‍ സ്വന്തം നിലയില്‍ നന്നാക്കണമെന്നാണ് വ്യവസ്ഥ. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എന്‍.പി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം ജോയി പൂണേലി, പൊതുമരാമത്ത് എക്‌സി. എൻജിനീയര്‍ ഷിജി കരുണാകരന്‍, അസി.​ എക്‌സി. എൻജിനീയര്‍ ദേവകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. em pbvr 1 Eldhose Kunnapilly MLA റോഡുകളുടെ ഗാരൻറി കാലാവധി കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതി​ൻെറ നിയോജകമണ്ഡല ഉദ്ഘാടനം പുല്ലുവഴി-തട്ടാംമുകള്‍ റോഡില്‍ ബോര്‍ഡ് സ്ഥാപിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.