വള്ളുവള്ളി ഗവ. സ്‌കൂൾ മന്ദിര ശിലാസ്ഥാപനം

വരാപ്പുഴ : വള്ളുവള്ളി ഗവ. സ്‌കൂൾ മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. 2018 -2019 വർഷത്തെ എം.എൽ.എയുടെ ആസ്തിവികസന സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ് . ഷാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൻറണി കോട്ടക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത വിജു, സെബാസ്​റ്റിൻ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലൻ, ഷീജ ബാബു, വി.എച്ച്. ജമാൽ, ബിന്ദു ജോർജ്, ടി.എസ്. രാജേഷ്, കെ.കെ. ആബിദ, മഫീന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്​ എം.എൽ. ലത സ്വാഗതം പറഞ്ഞു. പടം EA PVR valluvally 8 വള്ളുവള്ളി ഗവ. സ്‌കൂൾ മന്ദിരത്തി​ൻെറ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.