ചെങ്ങമനാട്: നെടുമ്പാശ്ശേരി മേഖലയില്‍ ചെറിയ നിർമാണങ്ങൾക്ക് പോലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിപത്രം നിര്‍ബന്ധമായ സാഹചര്യത്തില്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ട് അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മുഖ്യമന്ത്രിയെ ആലുവ പാലസില്‍ നേരിൽ കണ്ടാണ് എം.എല്‍.എ പ്രശ്നം ബോധ്യപ്പെടുത്തിയത്. മേഖലയില്‍ പാവപ്പെട്ടവന് കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി തടസ്സമാണെന്നും അപേക്ഷകള്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയോ, പരിഹാരമോ കിട്ടാത്ത സാഹചര്യത്തില്‍ ജനം ദുരിതത്തിലാണെന്നും എം.എല്‍.എ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശ്നത്തിൻെറ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും എം.എല്‍.എ അറിയിച്ചു. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.